കണ്ണീര്‍ക്കാഴ്ചയായി....ബംഗളൂരുവില്‍ വാഹനാപകടത്തില്‍ 24 കാരന് ദാരുണാന്ത്യം

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്‌മേഴ്‌സി ദമ്പതികളുടെ മകന്‍ ഡോണ്‍ റോയ്‌യാണ് (24) മരിച്ചത്. ഇന്നലെ രാത്രി കോളേജിലെ സെന്റ് ഓഫ് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരിലായിരുന്നു അപകടം.
യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടി. പരിപാടിക്കുശേഷം ബൈക്കില്‍ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
https://www.facebook.com/Malayalivartha


























