മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസ് ഏഴ് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയ കോട്ടയം കങ്ങഴ പത്തനാട് ചിറക്കല്‍ വീട്ടില്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ വീട്ടില്‍ റിയാസ് ഹുസൈന്‍ (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ഹാജരാക്കുന്നത്. ഇവരെ വ്യാഴാഴ്ച രാവിലെ 11.30 വരെ ചോദ്യം ചെയ്യാനാണ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നത്.ഈ സമയപരിധി കഴിയുന്ന സാഹചര്യത്തിലാണ് ഇവരെ ഹാജരാക്കുന്നത്.
കേസില്‍ ഇതുവരെ ഏഴ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍, ആക്രമണം നടത്തിയ പ്രധാന പ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. അതിനിടെ, കഴിഞ്ഞ ദിവസം പിടിയിലായ കേസിലെ 18 ഉം 19 ഉം പ്രതികളായ മട്ടാഞ്ചേരി ജ്യൂ ടൗണ്‍ കല്ലറക്കപ്പറമ്പില്‍ നവാസ് (39), പനയപ്പിള്ളി തേവലിക്കല്‍ വീട്ടില്‍ ജിഫ്രിന്‍ (27) എന്നിവരെ കോടതി ഈമാസം 21വരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ രണ്ടിന് രാത്രി 12.30 ഓടെയാണ് രണ്ടാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെടുന്നത്.
ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളിലെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha


























