തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് എ.സി ബസുകളുടെ ശൃംഖലയായ ചില്‍ ബസ് സര്‍വിസുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് എ.സി ബസുകളുടെ ശൃംഖലയായ ചില്‍ ബസ് സര്‍വിസുമായി കെ.എസ്.ആര്‍.ടി.സി നിലവില്‍ കോര്‍പറേഷന്റെ കീഴിലുള്ള 219 എ.സി ലോ ഫ്‌ലോര്‍ ബസുകളെയാണ് പുതിയ ഷെഡ്യൂളില്‍ വിന്യസിക്കുന്നത്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സൗകര്യപ്രദമായ യാത്ര സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കണക്ടിങ് കേരള' എന്ന മുദ്രാവാക്യത്തില്‍ ചില്‍ ബസ് ശൃംഖല യാഥാര്‍ഥ്യമാക്കുന്നതെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു.
ആഗസ്റ്റ് ഒന്നുമുതല്‍ ബസുകള്‍ നിരത്തിലിറങ്ങും. തിരുവനന്തപുരം എറണാകുളം കാസര്‍കോടിന് പുറമേ, കിഴക്കന്‍ മേഖലയിലേക്കും സര്‍വിസുകളുണ്ട്. പുലര്‍ച്ച അഞ്ചു മുതല്‍ രാത്രി 10 വരെയാണ് സര്‍വിസുകള്‍. ഇതിന് പുറമേ, തിരുവനന്തപുരം എറണാകുളം (ആലപ്പുഴ, കോട്ടയം), എറണാകുളം തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം റൂട്ടുകളില്‍ രാത്രിയില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് സര്‍വിസുണ്ട്. രാത്രി 10.30 മുതലാണ് സര്‍വിസുകള്‍ ആരംഭിക്കുക.
സ്വകാര്യബസുകളുള്ളതിനാല്‍ കോഴിക്കോട് കാസര്‍കോട് റൂട്ടില്‍ രാത്രിയില്‍ സര്‍വിസ് ഉണ്ടാകില്ല. ഓണ്‍ലൈന്‍ ബുക്കിങ് നടത്താം. മൊബൈല്‍ ആപും ട്രാക്കിങ് ഇന്‍ഫര്‍മേഷന്‍ സംവിധാനവും വരുന്നതോടെ ഭാവിയില്‍ ബസുകളുടെ തത്സമയ വിവരങ്ങളും ലഭ്യമാകും.
ചില്‍ ബസ് റൂട്ടുകള്‍
തിരുവനന്തപുരം എറണാകുളം (പകല്‍ ഓരോ മണിക്കൂറിലും കോട്ടയം വഴിയും ആലപ്പുഴ വഴിയും. രാത്രി ഓരോ രണ്ട് മണിക്കൂറിലും ആലപ്പുഴ വഴിയും കോട്ടയം വഴിയും)എറണാകുളം തിരുവനന്തപുരം (പകല്‍ ഓരോ മണിക്കൂറിലും ആലപ്പുഴ വഴിയും കോട്ടയം വഴിയും) എറണാകുളം കോഴിക്കോട് (പകല്‍ ഓരോ മണിക്കൂറിലും, രാത്രി ഓരോ രണ്ട് മണിക്കൂറിലും) കോഴിക്കോട് എറണാകുളം (പകല്‍ ഓരോ മണിക്കൂറിലും) കോഴിക്കോട്കാസര്‍കോട് (പകല്‍ ഓരോ മണിക്കൂറിലും) എറണാകുളം മൂന്നാര്‍ (രാവിലെയും വൈകീട്ടും ഒാേരാന്ന്) മൂന്നാര്‍എറണാകുളം (രാവിലെയും വൈകീട്ടും ഒരോന്ന്)എറണാകുളം കുമളി (പകല്‍ ഒരോ മൂന്നു മണിക്കൂറിലും)കുമളി എറണാകുളം (പകല്‍ ഒരോ മൂന്നു മണിക്കൂറിലും)എറണാകുളം തൊടുപുഴ (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)തൊടുപുഴ എറണാകുളം (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)തിരുവനന്തപുരംപത്തനംതിട്ട (രാവിലെ രണ്ട് സര്‍വിസുകള്‍)പത്തനംതിട്ടതിരുവനന്തപുരം (വൈകീട്ട് രണ്ട് സര്‍വിസുകള്‍) എറണാകുളം ഗുരുവായൂര്‍ (രാവിലെ രണ്ട് സര്‍വിസുകള്‍)ഗുരുവായൂര്‍ എറണാകുളം (വൈകീട്ട് രണ്ട് സര്‍വിസുകള്‍)കോഴിക്കോട്പാലക്കാട് (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)പാലക്കാട്‌കോഴിക്കോട് (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)എറണാകുളംപാലക്കാട് (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)പാലക്കാട്എറണാകുളം (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)
https://www.facebook.com/Malayalivartha


























