ബംഗളൂരുവിലെ സിസിടിവിയില്‍ കണ്ടതും ജസ്‌നയെയല്ല; ജെസ്‌നയുടെ തിരോധാനത്തില്‍ നിഗൂഡതകളേറുന്നു; ആകെ കണ്‍ഫ്യൂഷനിലായി അന്വേഷണ സംഘം

കാണാതായ ജെസ്‌ന ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത് ജെസ്‌നയല്ലെന്ന് സ്ഥിരീകരിച്ചു. ബെംഗളുരു കെംപഗൗഡ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസ് വിഭാഗത്തിലെത്തിയ അന്വേഷണസംഘം ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളിലും നടത്തിയ പരിശോധനയിലാണ് ജെസ്‌നയല്ല അതെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നില്ല. എന്നാല്‍ ജെസ്‌ന എവിടെ എന്ന കാര്യത്തില്‍ നാളിതുവരെ ഒരു കൃത്യമായ തെളിവുപോലും ലഭിച്ചില്ല.
പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐ ദിനേശ് പറഞ്ഞു. ബെംഗളുരു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ജെസ്‌നയെ കണ്ടു എന്നു പറയപ്പെടുന്ന ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചത്.

അതേസമയം കഴിഞ്ഞ മാസം ജൂണ്‍ അഞ്ചിനാണ് ജെസ്‌നയോട് രൂപസാദൃശ്യമുള്ള പെണ്‍കുട്ടി ബെംഗളുരു വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചാരിച്ചതായുള്ള രഹസ്യവിവരം ലഭിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വ്യാഴാഴ്ച രാവിലെ ബെംഗളുരുവിലെത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് ജെസ്‌നയെ മുണ്ടക്കയത്തേക്കുള്ള യാത്രാമധ്യേ കാണാതാകുന്നത്.
https://www.facebook.com/Malayalivartha


























