അഭിമന്യുവിന്റെ ഘാതകര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണസംഘം; നിര്‍ണായക വിവരങ്ങളുള്‍പ്പെടെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം; പിടികൂടിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടായേക്കും.മുഖ്യ പ്രതി ഉള്‍പ്പടെയുള്ളവരെക്കുറിച്ച് വ്യക്തമായ വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്.
എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട് ക!ഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപ്, നിസാര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്. ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത ഷാജഹാന്‍,ഷമീര്‍ എന്നിവരെയും പോലിസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തത് ആണ് പോലിസിന് വലിയ പ്രതിസന്ധിയിലാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.. പോലിസ് ഇതുവരെ പിടികൂടിയവരില്‍ ആര്‍ക്കും കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ശേഖരിക്കാന്‍ ഇതുവരെ കഴിയാത്തതും പോലീസിന് കനത്ത തിരിച്ചടിയായി മാറി കഴിഞ്ഞു.
സംസ്ഥാനത്തുടനീളം അഞ്ച് ടീമായാണ് നിലവില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതേ സമയം മുഖ്യപ്രതികള്‍ അടക്കമുളളവരെക്കുറിച്ച് വ്യക്തമായ വിവരം പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ചുക!ഴിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.പ്രതികള്‍ ഉപയോഗിച്ച എല്ലാ വാഹനങ്ങളും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























