ആറ് മക്കളുള്ള വയോധിക വീടിനു പുറത്ത് ഉറുമ്പരിച്ചനിലയില്‍, നാട്ടുകാരുടെ വിവരത്തെതുടര്‍ന്ന് വയോജനക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ജ്വാല പ്രവര്‍ത്തകര്‍ രംഗത്തെത്തി... മകനും മരുമകളും പുറത്തുപോകുമ്പോള്‍ വീട്ടില്‍ കയറ്റാതെ പടിയില്‍ കിടത്തുമെന്ന് നാട്ടുകാര്‍

ആറ് മക്കളുള്ള വയോധിക വീടിനുപുറത്ത് ഉറുമ്പരിച്ചനിലയില്‍. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് വയോജനക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ജ്വാലയുടെ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കാനെത്തി. മാവേലിക്കര കല്ലുമല മാര്‍ക്കറ്റിനു സമീപം ചരിവുമേലതില്‍ ഭവാനിയമ്മയാണ് (86) മക്കളുടെ അവഗണനയില്‍ കഴിയുന്നത്. മൂന്ന് ആണും മൂന്ന് പെണ്ണുമടക്കം ആറുമക്കളുള്ള ഇവര്‍ കല്ലുമലയിലെ ആറുസെന്റ് പുരയിടത്തിലെ വീട്ടില്‍ ഇളയമകനും മരുമകള്‍ക്കുമൊപ്പമാണ് കഴിഞ്ഞുവരുന്നത്. മകനും മരുമകളും പുറത്തുപോകുമ്പോള്‍ വീട്ടില്‍ കയറ്റാതെ പടിയില്‍ കിടത്തുമെന്ന് നാട്ടുകാര്‍ പറയുന്നു.
ജ്വാലയുടെ പ്രവര്‍ത്തകരും മാവേലിക്കര പൊലീസും എത്തുമ്പോള്‍ മുഖത്തും ശരീരത്തിലും മലം പുരണ്ടനിലയില്‍ ഉറുമ്പരിച്ച് കിടക്കുകയായിരുന്നു. ജ്വാല പ്രവര്‍ത്തകരായ അശ്വതി, ജയകുമാര്‍, മാവേലിക്കര സ്‌റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ ശ്രീകല, എ.എസ്.ഐമാരായ അനിരുദ്ധന്‍, സിറാജ് എന്നിവര്‍ ചേര്‍ന്ന് കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചശേഷം മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാതാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച മക്കള്‍ക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാല പ്രവര്‍ത്തകര്‍ മാവേലിക്കര പൊലീസില്‍ പരാതി നല്‍കി. മക്കളോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു.
https://www.facebook.com/Malayalivartha


























