ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അടിച്ച് മരിക്കുന്നതിനേക്കാള്‍ നല്ലത് ഹസന്‍ തുടരുന്നതാ... എം.എം. ഹസന്‍ തുടരുന്നതാണ് നല്ലതെന്ന് എ,ഐ. ഗ്രൂപ്പുകള്‍; ഗ്രൂപ്പുകളുടെ വീതിച്ചെടുപ്പ് ഇനി നടക്കില്ലെന്ന് ഗ്രൂപ്പില്ലാത്തവര്‍; സംസ്ഥാന നേതൃത്വത്തെ അവഗണിച്ചുകൊണ്ട് നിലപാട് സ്വീകരിക്കാന്‍ രാഹുല്‍ഗാന്ധി തയാറാകില്ലെന്ന് സൂചന

ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴും കെ.പി.സി.സി. പുന:സംഘടന നീളുന്നു. എം.എം. ഹസന്റെ നേതൃത്വത്തില്‍ ജനമോചനയാത്ര നടന്നുകൊണ്ടിരുന്നപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടങ്ങിവച്ചവര്‍ തന്നെ ഇക്കാര്യത്തില്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതിനെതിരേ കടുത്ത അമര്‍ഷത്തിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. ഗ്രൂപ്പുകള്‍ക്കുള്ളില്‍തന്നെ ഇക്കാര്യത്തില്‍ ഭിന്നതയുണ്ട്.
സമവായത്തിന്റെ അടിസ്ഥാനത്തില്‍ എം.എം.ഹസനെത്തന്നെ പ്രസിഡന്റായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എ.ഐ. ഗ്രൂപ്പുകള്‍. ഇക്കാര്യത്തില്‍ ഇരു ഗ്രൂപ്പുകളും തീരുമാനം എടുത്തുകഴിഞ്ഞു. എന്നാല്‍ രണ്ടു ഗ്രൂപ്പ് നേതാക്കള്‍ മാത്രം ചേര്‍ന്നു കൈക്കൊണ്ടിട്ടുള്ള ഈ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണു ഗ്രൂപ്പില്ലാത്തവരുടെ കൂട്ടായ്മ.
അതേ സമയം, സംസ്ഥാന നേതൃത്വത്തെ അവഗണിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ തയാറാകില്ലെന്നാണു സൂചന. രാഹുല്‍ഗാന്ധി മറ്റ് സംസ്ഥാനങ്ങളിലും ഈ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിയമസഭാകക്ഷിയും പാര്‍ട്ടിയു ഒരേ മനസോടെ പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ അത്തരത്തിലുള്ള ഒരു തീരുമാനം വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്നാണു മറ്റു നേതാക്കള്‍ നല്‍കുന്ന സൂചന.
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനു മുന്നിലുണ്ട്. പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ തീരുമാനിക്കാനുള്ള പ്രധാന തടസവും ഇതാണ്. നിലവില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രൊഫ: കെ.വി. തോമസ്, പി.സി. ചാക്കോ തുടങ്ങിയവര്‍ എത്രയു വേഗം കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കാനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇവിടെ നിലനില്‍ക്കുന്ന ന്യൂനപക്ഷ പ്രശ്‌നത്തിനുള്ള പരിഹാരവും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ അവര്‍ക്കു കഴിയുന്നില്ല.
കോണ്‍ഗ്രസിന്റെ അടിത്തറയായ ന്യൂനപക്ഷരാഷ്ട്രീയത്തെ അവഗണിച്ചുകൊണ്ട് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ അവഗണിക്കാന്‍ െഹെക്കമാന്‍ഡിനാവില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഗ്രുപ്പിനുള്ളില്‍ തന്നെ ഒരു സാമുദായിക സമവാക്യം നിലവിലുണ്ട്. കെ. കരുണാകരന്‍ അനുസ്മരണസമ്മേളനത്തില്‍ എ.കെ. ആന്റണി ഇക്കാര്യം വ്യക്തമാക്കുകയു ചെയ്തിരുന്നു.
കെ. കരുണാകരനെപ്പോലെ എല്ലാ സമുദായങ്ങള്‍ക്കും സ്വീകാര്യനായ ഒരു വ്യക്തിയാണ് നേതൃത്വത്തില്‍ വേണ്ടതെന്നും കോണ്‍ഗ്രസില്‍ നിന്നും അകന്നുപോയ ന്യൂനപക്ഷങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha


























