വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിനു സമീപം റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയുടെ തട്ടിപ്പ് ; കെ.ബാബുവിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വഞ്ചനാകുറ്റം

മുൻ മന്ത്രി കെ.ബാബുവിന്റെ പഴ്സനൽ അസിസ്റ്റന്റ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. തിരുവനന്തപുരം നേമം സ്വദേശി കിരൺ ആർ.ടി.നായർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസ്. ഒരു കോടി രൂപ തട്ടിപ്പുനടത്തിയതായി ഒടയംചാൽ പടിമരുത് സ്വദേശി പച്ചപ്പതിക്കൽ വിനീഷ് ജോർജ് രാജപുരം പൊലീസിൽ നൽകിയ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്.
കിരണ്‍ ആര്‍ പി നായര്‍, ഭാര്യ ശിവശ്യാമ, ബന്ധുക്കളായ ശശികുമാര്‍ നായര്‍, ഇടപളനിയിലെ വി രാഹുല്‍, നെയ്യാറ്റിന്‍കര അരച്ചുമുടിലെ ജയശങ്കര്‍ എന്നിവര്‍ക്കെതിരെയാണ‌് രാജപുരം പൊലീസ‌് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിനു സമീപം റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 2016 ജനുവരി 28 മുതൽ ഒക്ടോബർ ഏഴു വരെ പല തവണയായി ഒരു കോടി രൂപ തട്ടിയെടുത്തതായി വിനീഷ് ജോർജ് പരാതിയിൽ പറയുന്നു. 67 ലക്ഷം രൂപ കിരണാണ് കൈപ്പറ്റിയത്. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും പണം നല്‍കിയതിന്റെ രേഖകള്‍ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. രാജപുരം എസ്‌ഐ ഷിജു എടുത്ത കേസ് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി കെ സുധാകരനാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കേസിന്റെ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























