അനുമതിയില്ലാതെ ടികെഎസ്റ്റ എന്‍ജിനിയറിംഗ് കോളജില്‍ ക്ലാസ് എടുക്കുകയും പ്രതിഫലം പറ്റുകയും ചെയ്ത സംഭവം അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം ; ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ടത് നിരവധിതവണ

എഡിജിപിയായിരുന്ന ജേക്കബ് തോമസ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടികെഎസ്റ്റ എന്‍ജിനിയറിംഗ് കോളജില്‍ ക്ലാസ് എടുക്കുകയും പ്രതിഫലം പറ്റുകയും ചെയ്ത സംഭവം അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര നിര്‍ദേശാനുസരണം ആഭ്യന്തര വകുപ്പ് നടപടിയെടുക്കാതെയും മറുപടി നല്‍കാതെയും ഫയല്‍ പൂഴ്ത്തി എന്ന് വിവരാവകാശനിയമ പ്രകാരമുള്ള അന്വേഷണം വ്യക്തമാക്കുന്നു. മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ഉത്തരവു പ്രകാരം കേരള കോണ്‍ഗ്രസ്- എം ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരിക്കു പൊതുഭരണ വകുപ്പു നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജേക്കബ് തോമസിനെതിരേ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ചു കൊണ്ടുള്ള ഫയല്‍ ചീഫ്സെക്രട്ടറി, നിയമസെക്രട്ടറി എന്നിവര്‍ നിരീക്ഷിച്ചുവെങ്കിലും, ഫയല്‍ ആഭ്യന്തര വകുപ്പില്‍ വച്ചു താമസിപ്പിച്ചു. പ്രതിഫലം തിരിച്ചടച്ചതിനാലും വിജിലന്‍സ് നടപടി ശിപാര്‍ശ ചെയ്തിട്ടില്ലാത്തതിനാലും അനന്തര നടപടി വേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്കി. എന്നാല്‍, ഇതു നിരസിച്ച കേന്ദ്ര സര്‍ക്കാര്‍ ചട്ടലംഘനത്തിന് അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരിനു വീണ്ടും നിര്‍ദേശം നല്കി.
ചട്ടലംഘനത്തിന് അച്ചടക്ക നടപടി സ്വീകരിക്കാതിരുന്നതില്‍ വിശദീകരണം തേടിക്കൊണ്ട് 2016 ജനുവരി ആറിന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. എന്നിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ സെപ്റ്റംബര്‍ 29നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും കത്തു നല്കി. നവംബര്‍ ഏഴിന് വീണ്ടും റിമൈന്‍ഡര്‍ അയച്ചിട്ടും മറുപടി നൽകിയില്ല.
ഇതുസംബന്ധിച്ചു ജോസഫ് എം. പുതുശേരി പലപ്പോഴായി വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി നല്‍കിയില്ല. വിവരാവകാശ കമ്മീഷനു നല്കിയ അപ്പീല്‍ ഹര്‍ജിയെ ത്തുടര്‍ന്ന് ഇതു സംബന്ധിച്ച മുഴുവന്‍ വിവരാവകാശ രേഖകളും 10 ദിവസത്തിനകം നല്കാന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിടുകയായിരുന്നു. മറുപടി നല്‍കാതിരുന്ന പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി എല്‍.ടി. സന്തോഷ്കുമാറിനെതിരേ ശിക്ഷാ നടപടി സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു.
ജേക്കബ് തോമസ് സർവീസിലിരിക്കേ ക്ലാസെടുത്തു പ്രതിഫലം പറ്റിയതു സംബന്ധിച്ച വിജിലൻസ് അന്വേഷണറിപ്പോർട്ട്, അഖിലേന്ത്യാ സർവീസ് ചട്ടലംഘനം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ മറുപടി, കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി തുടങ്ങിയ കാര്യങ്ങളായിരുന്നു വിവരാവകാശ നിയമ പ്രകാരം ജോസഫ് എം. പുതുശേരി തേടിയത്.
https://www.facebook.com/Malayalivartha


























