ലോക് സഭ തെരഞ്ഞെടുപ്പ് ; കോട്ടയം മണ്ഡലം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ; കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം

ലോക് സഭ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കോൺഗ്രസും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും മണ്ഡലം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരുക്കം തുടങ്ങി. ലോക്സഭയിൽ കോട്ടയത്ത് കോൺഗ്രസ് മത്സരിക്കുമെന്നും പകരം ഇടുക്കി മാണി ഗ്രൂപ്പിന് നൽകുമെന്നുമാണ് പ്രചാരണം നടക്കുന്നുണ്ടെങ്കിലും കോട്ടയത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഉമ്മൻചാണ്ടി യു.പി.എ അധികാരത്തിലെത്തിയാൽ കേന്ദ്ര മന്ത്രിയാകുമെന്നും പ്രചാരണമുണ്ട്.
കഴിഞ്ഞ ദിവസം മാണിഗ്രൂപ്പ് ജില്ലാ നേതൃയോഗം ചേർന്ന് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. പാർട്ടി ചെയർമാൻ കെ.എം.മാണിയും സംസ്ഥാന ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു. ബൂത്ത് കമ്മിറ്റി രൂപീകരണം, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ നടപടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടന്നിട്ടുള്ള വികസന പദ്ധതികളുടെ പ്രചാരണം ജനങ്ങളിൽ എത്തിക്കുന്നതിനായി പാർലമെന്റ്, അസംബ്ലി മണ്ഡലം അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. 28 ന് ജില്ലാ നേതൃയോഗവും ആഗസ്റ്റ് 16 ന് ജില്ലാ ക്യാമ്പും സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha


























