കാലവർഷക്കെടുതി നേരിടാൻ ഊർജിത നടപടികളുമായി സംസ്ഥാന സർക്കാർ ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കലക്ടർമാർക്ക് അനുവദിച്ചു

സംസ്ഥാനത്ത് കനത്ത മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ കാലവർഷക്കെടുതി നേരിടുവാൻ സംസ്ഥാന സർക്കാർ ഊർജിത നടപടികളുമായി മുന്നോട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച വിവരം ഇങ്ങനെ ;
കാലവർഷക്കെടുതി നേരിടാൻ സംസ്ഥാന സർക്കാർ ഊർജിത നടപടികളുമായി മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഇതുൾപ്പെടെ 180 ദുരിതാശ്വാസക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ 30, 549 പേർക്ക് സൗകര്യമൊരുക്കിയിരുന്നു. നിലവിൽ മൂവായിരത്തോളം പേർ ക്യാമ്പുകളിലുണ്ട്. അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കലക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്.
കേരളത്തിൽ കാലവർഷം ആരംഭിച്ച മെയ് 29 മുതൽ ഇതുവരെ 77 ജീവനുകൾ പൊലിഞ്ഞു. 25 പേർക്ക് പരിക്ക് പറ്റി. 283 വീടുകൾ മുഴുവനായും 7213 വീടുകൾ ഭാഗികമായും തകർന്നു. 7751.6 ഹെക്ടർ കൃഷിയെ ബാധിച്ചു. 3,790 പേരെ മാറ്റിപ്പാർപ്പിച്ചു.
https://www.facebook.com/Malayalivartha


























