സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് വിലക്ക് ; വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി

സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് വിലക്ക്. ഹയര്‍സെക്കൻഡറി ഡയറക്ടറുടെ സര്‍ക്കുലറിലാണ് ഇക്കാര്യം നിർദേശിക്കുന്നത്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ നീക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം നിലവിലുണ്ട്. വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡയറക്ടര്‍ അറിയിച്ചു.
തിരുവനതപുരം ജില്ലയിലെ ഒരു സ്‌കൂളിൽ ക്ലാസ്മുറികളിൽ ക്യാമറ സ്ഥാപിച്ചിരിക്കുന്നതിനെതിരെ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha


























