വൈദികരെ വിമര്‍ശിച്ച് കാതോലിക്കാ ബാവ; 'ആത്മീയ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തരുത്; ആത്മപരിശോധന അനിവാര്യം'

വൈദികര്‍ മാന്യത കൈവെടിയരുത്. ആത്മീയ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരാതിരിക്കാന്‍ വൈദികര്‍ ബദ്ധശ്രദ്ധരാകണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.
വൈദിക ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അക്കാദമിക മികവിനോടൊപ്പം ആത്മീയ പരിപക്വതയും അത്യാവശ്യമാണ്. വൈദിക വിദ്യാര്‍ത്ഥികളും വൈദികരും ആത്മീയ ജീവിതത്തെ ഗൗരവമായി കാണണം. സഭയുടെ ശോഭ നിലനിര്‍ത്തേണ്ടതും പൊതുസമൂഹത്തെ നയിക്കേണ്ടതും വൈദികരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ 109ാം ശ്രാദ്ധപെരുന്നാളില്‍ കോട്ടയം പഴയ സെമിനാരി ചാപ്പലില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു കാതോലിക്കാ ബാവ.
വൈദികവൃത്തി ശുശ്രൂഷയാണെന്നു തിരിച്ചറിയണം. സഭയുടെ ശോഭ നില നിര്‍ത്തേണ്ടതും സമൂഹത്തെ നയിക്കേണ്ടതും വൈദികരാണെന്നും ബാവ പറഞ്ഞു. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ബ്ലാക്ക്‌മെയില്‍ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ വൈദികന്‍ കീഴടങ്ങിയ ശേഷമാണ് കാതോലിക്കാ ബാവ വിമര്‍ശനമുന്നയിച്ചതെന്നും ശ്രദ്ധേയമാണ്.
കേസിലെ രണ്ടാം പ്രതിയായ ഫാ ജോബ് മാത്യു കൊല്ലത്തെ ഡി വൈ എസ് പി ഓഫീസില്‍ ഇന്നലെയാണ് കീഴടങ്ങിയത്. മറ്റ് മൂന്ന് വൈദികര്‍ ഇപ്പോഴും ഒളിവിലാണ്. മൂന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതി കീഴടങ്ങിയിരിക്കുന്നത്. ഫാ ജോബ് മാത്യുവാണ് യുവതിയുടെ കുമ്പസാര രഹസ്യം കേട്ട് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്.
https://www.facebook.com/Malayalivartha


























