വയോധികനായ പിതാവിനെ മകന്‍ കോടാലിക്ക് വെട്ടിക്കൊന്നു, ഇരുവരും പതിവായി വഴക്കുണ്ടാക്കിയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു

വയോധികനായ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. കോട്ടയം ചിങ്ങവനത്തിന് സമീപം ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമനെ (80)യാണ് മരിച്ച നിലയില്‍ വീട്ടു മുറ്റത്ത് കണ്ടെത്തിയത്. കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് എത്തിയ മകന്‍ രാജേഷ് എന്ന ദാസാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ശിവരാമന്റെ മകന് മാനസിക അസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. മുന്‍പ് ലഹരി ഉപയോഗിച്ചിരുന്ന ആളായിരുന്നു ശിവരാമന്റെ മകന്‍. അച്ഛനും മകനും തമ്മില്‍ വീട്ടില്‍ എപ്പോഴും തര്‍ക്കമുണ്ടാകുക പതിവായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകമെന്നു സംശയിക്കുന്നു.
വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ശിവരാമനും, ഭാര്യയും സഹോദരിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വൈകുന്നേരത്തോടെ വീട്ടിലെത്തിയ മകന്‍ ശിവരാമനുമായി വാക്കു തര്‍ക്കമുണ്ടായതായാണ് സൂചന. തുടര്‍ന്നു കോടാലി ഉപയോഗിച്ചു ശിവരാമനെ മകന്‍ വെട്ടി വീഴ്ത്തിയതായാണ് നാട്ടുകാര്‍ പറയുന്നത്. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേയ്ക്കും മകന്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടിരുന്നു. വെട്ടേറ്റ ശിവരാമന്‍ വീടിനുള്ളിലേയ്ക്കു ഓടിക്കയറിയെങ്കിലും രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.
മരണം ഉറപ്പിച്ചതിനാല്‍ ആരും വീടിനുള്ളിലേയ്ക്കു കയറിയില്ല. ശിവരാമന്റെ മകന്‍ രാജേഷി(ദാസ്)നെ സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. കോടാലി ഉപയോഗിച്ച് ശിവരാമനെ അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആക്രമണത്തില്‍ ശിവരാമന്റെ തല രണ്ടായി പിളര്‍ന്നു. വീടിനുള്ളില്‍ രക്തം വാര്‍ന്നൊഴുകിയിട്ടുണ്ട്. എന്നാല്‍, ശിവരാമനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























