ദൃശ്യം പുറത്ത് വിട്ടിട്ടും അവകാശവാദവുമായി ആരും എത്തിയില്ല ; മുണ്ടക്കയത്ത് നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യം ജെസ്നയുടേത് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്

മുണ്ടക്കയത്ത് നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യം പത്തനംതിട്ടയിൽ നിന്ന് കാണാതായ ജെസ്നയുടേത് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. ദൃശ്യം പുറത്ത് വിട്ടിട്ടും ഇത് താനാണ് എന്ന് അവകാശപ്പെട്ട് ഇതുവരെ മറ്റാരും എത്തിയിട്ടില്ല എന്നതുകൊണ്ട് ഇത് ജെസ്ന തന്നെയെന്ന് ഉറപ്പിക്കുകയാണ് അന്വേഷണ സംഘം.
മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്‌നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.
മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യത്തിലാണ് ജെസ്‌നയെ കണ്ടെത്തിയത്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തെ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്റെ സാങ്കേതിക വിദഗ്ധര്‍ നടത്തിയ പരിശ്രമത്തില്‍ ഇവ വീണ്ടെടുത്തു. കാണാതായ ദിവസം പകല്‍ 11.44 നാണ് ജെസ്‌ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നു പോകുന്നത്. ആറ് മിനിറ്റ് കഴിഞ്ഞ് 11.50 ന് ജെസ്‌നയുടെ ആണ്‍സുഹൃത്തും ഈ ഭാഗത്തുകൂടി തന്നെ നടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.
https://www.facebook.com/Malayalivartha


























