കൊച്ചി തുറമുഖത്ത് അത്യാധുനിക ക്രൂയീസ് ടെര്‍മിനല്‍; നിർമ്മാണ ചിലവ് 25.72 കോടി രൂപ

അയ്യാരിത്തോളം വിനോദസഞ്ചരികളെ കൈകാര്യം ചെയ്യാന്‍ സൗകര്യങ്ങളുള്ള ഒരു പുതിയ ക്രൂയീസ്‌ടെര്‍മിനല്‍ കൊച്ചിതുറമുഖത്തെ എറണാകുളം വാര്‍ഫില്‍ 2020 ഫെബ്രുവരിയോടെ നിലവില്‍ വരും. ഇതിന്റെ നിര്‍മ്മാണം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഇന്ന് തുടക്കമിട്ടു.
2253 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ടെര്‍മിനലില്‍ പാസഞ്ചര്‍ ലോഞ്ച്, ക്രൂലോഞ്ച്, 30 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍, ഏഴ് സുരക്ഷാ പരിശോധന കൗണ്ടറുകള്‍, വൈ ഫൈ സൗകര്യം, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, കഫറ്റേരിയ, പാര്‍ക്കിംഗ് ഏരിയ, എ.ടി.എം/ബാങ്ക്‌സേവനങ്ങള്‍ക്കുള്ള കൗണ്ടറുകള്‍ മുതലായവ ഉണ്ടായിരിക്കും.
ടെര്‍മിനലിന്റെ മൊത്തം നിര്‍മ്മാണ ചെലവായ 25.72 കോടി രൂപയില്‍ 21.41 കോടി രൂപയും കേന്ദ്ര ടൂറിസം വകുപ്പ് ഗ്രാന്റായി നല്‍കുമെന്ന് കൊച്ചിന്‍ പോർട്ട് ട്രസ്റ്റ് ചെയര്‍മാന്റെചുമതല വഹിക്കുന്ന ശ്രീ. എ.വി. രമണ പറഞ്ഞു.
പ്രതിവര്‍ഷം 40 ഓളം ക്രുയീസ്‌ലൈനറുകള്‍ നൂറുകണക്കിന് വിദേശ വിനോദ സഞ്ചാരികളെയാണ് കൊച്ചിയില്‍ എത്തിക്കുന്നത്. രാജ്യത്ത് ക്രുയീസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര ഷിപ്പിംഗ് ടൂറിസം മന്ത്രാലയങ്ങള്‍ സംയുക്തമായി നിരവധി നടപടികള്‍ കൈക്കൊണ്ട് വരികയാണ്.
https://www.facebook.com/Malayalivartha
























