കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര മന്ത്രിതല സംഘം നാളെ കേരളത്തില്‍

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉണ്ടായ രൂക്ഷമായ കാലവര്‍ഷക്കെടുതികള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ശ്രീ. കിരണ്‍ റിജിജുവും കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ.അല്‍ഫോണ്‍സ്‌കണ്ണന്താനവും നാളെ (ജൂലൈ 21, 2018) സംസ്ഥാനത്ത് എത്തും.
ഡല്‍ഹിയില്‍ നിന്ന്‌രാവിലെ കൊച്ചിയിലെത്തുന്ന മന്ത്രിമാര്‍ ഹെലികോപ്റ്ററില്‍ ആലപ്പുഴയ്ക്ക് പോകും. തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളെ ഉള്‍പ്പെടെ ബാധിച്ച വെള്ളപ്പൊക്ക കെടുതികള്‍ നേരില്‍ കാണും. ഉച്ചവരെ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര സഹമന്ത്രിമാര്‍ പിന്നീട് ഹെലികോപ്റ്ററില്‍ കോട്ടയത്തേയ്ക്ക് പോകും.
കോട്ടയം ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഹെലികോപ്റ്ററില്‍ എറണാകുളത്തേയ്ക്ക് പോകുന്ന സംഘം വൈകിട്ട് ചെല്ലാനം പ്രദേശം സന്ദര്‍ശിച്ച ശേഷം രാത്രിയോടെ ഡല്‍ഹിക്ക് മടങ്ങും.
ദേശീയദുരന്ത നിവാരണ അതോറിറ്റി അംഗം ശ്രീ. ആര്‍.കെ. ജെയിന്‍, കേന്ദ്ര ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ. സഞ്ജീവ്കുമാര്‍ ജിണ്ടാല്‍, ദേശീയ ദുരന്ത പ്രതികരണ സേന ഐ.ജി. രവി ജോസഫ് ലോക്കു എന്നിവരും കേന്ദ്ര സഹമന്ത്രിമാരോടൊപ്പമുണ്ടാകും.
https://www.facebook.com/Malayalivartha
























