വ്യാജവാര്‍ത്തകള്‍ തടയാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റ് വാട്ട്‌സാപ്പിനോടാവശ്യപ്പെട്ടു

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിനും അവ പ്രചരിക്കുന്നത് തടയാനും കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സമൂഹ മാധ്യമമായ വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടു. ഫോര്‍വേര്‍ഡുകളെ തിരിച്ചറിയുന്നതിനും വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് പുറമെ ഉത്തരവാദിത്തം ഉറപ്പിക്കാനും നിയമപാലനം സുഗമമാക്കാനും പര്യാപ്തമായ കൂടുതല്‍ ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഏറെ ശ്രദ്ധവേണ്ടുന്ന വിഷയമാണിതെന്നും കൂടുതല്‍ ശക്തമായ പ്രതികരണം ഇക്കാര്യത്തില്‍ വാട്ട്‌സാപ്പില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര ഇലക്‌ട്രോണിക് ഐടി മന്ത്രാലയം വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ പരക്കുന്നത് തടയാന്‍ വാട്ട്‌സാപ്പിന് ഇനിയും ഏറെ ചെയ്യാനുണ്ടെന്ന പൊതുവികാരമാണ് മാധ്യമവാര്‍ത്തകളില്‍ പ്രചരിക്കുന്നത്. പ്രകോപനപരമായ ഒരു സന്ദേശം വാട്ട്‌സാപ്പില്‍ പ്രചരിക്കുമ്പോള്‍,
അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ അതിനു പിന്നില്‍ ആരാണെന്ന്
കണ്ടെത്താന്‍ വാട്ട്‌സാപ്പിന് സാധിക്കേണ്ടതുണ്ട്. തങ്ങളുടെ മാധ്യമത്തിലൂടെ
പരക്കുന്ന ഊഹാപോഹങ്ങളുടെയും വ്യാജ വാര്‍ത്തകളുടെയും ഉത്തരവാദിത്തത്തില്‍ നിന്ന് വാട്ട്‌സാപ്പിന് ഒഴിഞ്ഞുമാറാനാവില്ല. ഈ പശ്ചാത്തലത്തിനാണ്
കൂടുതല്‍ കര്‍കശ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടത്.
വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിക്കുന്ന വിദ്വേഷജനകമായ വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും വഴി തെളിക്കുന്നുണ്ടെന്നും ഇതിനെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം മൂന്നാം തീയതി (2018 ജൂലൈ 3) കേന്ദ്ര ഗവണ്‍മെന്റ് വാട്ട്‌സാപ്പിന് കത്തെഴുതിയിരുന്നു. ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്ന സന്ദേശങ്ങള്‍ തിരിച്ചറിയാനുള്ള തങ്ങളുടെ പുതിയ ഉദ്യമങ്ങള്‍ അന്നുതന്നെ വാട്ട്‌സാപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം ബീഹാറില്‍ കുട്ടികളെ തട്ടികൊണ്ടുപോകാന്‍
ശ്രമിച്ചെന്നാരോപിച്ച് 32 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍
മുഹമ്മദ് അസമിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌വ്യാജ സന്ദേശങ്ങള്‍ തടയാന്‍ കൂടുതല്‍ കര്‍ശനമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha
























