സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്താത്തത് മുഖ്യമന്ത്രിയല്ല ബിജെപി തന്നെയെന്ന് സൂചന; ബി.ജെ.പി നല്‍കിയ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേരില്ലായിരുന്നു

കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെയെന്ന് സൂചന. സര്‍വകക്ഷി സംഘത്തില്‍ കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രധാനമന്ത്രി നേരത്തേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതെന്ന് ആരാഞ്ഞ പ്രധാനമന്ത്രി കണ്ണന്താനവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം തന്നെ വിളിക്കാതിരുന്നതില്‍ ഖേദമില്ലെന്നും വിളിക്കാതിരുന്നത് ശരിയോ തെറ്റോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചിരുന്നു.
സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയത് എ.എന്‍ രാധാകൃഷ്ണന്റെ പേരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വെളിപ്പെടുത്തി. ബി.ജെ.പി നല്‍കിയ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേരില്ലായിരുന്നു. പകരം എ.എന്‍ രാധാകൃഷ്ണന്റെ പേരാണുണ്ടായിരുന്നത്. കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കാനം ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിക്കുള്ളിലെ പ്രശ്‌നങ്ങളാണോ കണ്ണന്താനത്തെ ഒഴിവാക്കാന്‍ കാരണമെന്ന ചോദ്യത്തിന് സ്വാഭാവികമായും അതായിരിക്കാമെന്നായിരുന്നു കാനത്തിന്ഡറെ മറുപടി.
https://www.facebook.com/Malayalivartha
























