വയനാട്ടില്‍ മേപ്പാടിയില്‍ രണ്ടു ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി മാവോയിസ്റ്റുകള്‍

വയനാട് മേപ്പാടിയില്‍ എമറാള്‍ഡ് എസ്‌റ്റേറ്റിലെ ഏലത്തോട്ടത്തിലാണ് മാവോയിസ്റ്റുകള്‍ രണ്ടുപേരെ ബന്ദികളാക്കിയിരിക്കുന്നത്. ബിഹാറില്‍ നിന്നെത്തിയ തൊഴിലാളികളെയാണ് ബന്ദികളാക്കിയതെന്ന് രക്ഷപെട്ടവര്‍.
തോക്കുമായെത്തിയ സംഘത്തില്‍ മൂന്നുപുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്നാണ് അതില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ഒരു തൊഴിലാളിയെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്ന് മനസിലായത്. ഒരു റിസോര്‍ട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവരെയാണ് ബന്ദികളാക്കിയത്. ഇവരെ രക്ഷിക്കാനുള്ള നടപടികള്‍ പൊലീസും മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടര്‍ബോള്‍ട്ടും ശനിയാഴ്ച പുലര്‍ച്ചെ നടത്തുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























