മഴ ശമിച്ചെങ്കിലും പ്രളയക്കെടുതിയില്‍ കുട്ടനാട്; ഭൂരിഭാഗം വീടുകളും, കൃഷിയിടങ്ങളും വെള്ളം കയറി നശിച്ചു; വെള്ളമിറങ്ങിയാലും കുട്ടനാട് വെള്ളക്കെട്ടിന് പരിഹാരമാകില്ലെന്ന് വിലയിരുത്തല്‍; പൂര്‍വ്വസ്ഥിതിയിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

വീടിനകത്തു പോലും കഴുത്തറ്റം വെള്ളം, റോഡുകളില്‍ ഒരാള്‍ പ്പൊക്കത്തിലേറെ വെള്ളം, പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട കുട്ടനാട് വിവരണാതീതമായ ദുരിതക്കയത്തിലാണ്. ജനങ്ങളിലേറെയും ദുരിശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ചിലര്‍ വീടുപൂട്ടി ബന്ധുവീടുകളില്‍ അഭയം തേടി. മറ്റു ചിലര്‍ വീടിന്റെ മുകള്‍ നിലയിലേയ്ക്ക് താമസം മാറ്റി. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കുട്ടനാട് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണെന്ന് നാട്ടുകാര്‍
വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും വെള്ളത്തിലാണ്. വൈദ്യുതിയില്ല. പാലും പത്രവുമുള്‍പ്പെടെയുള്ളവ ലഭിക്കുന്നില്ല. പ്രദേശത്തെ വീടുകളിലെ ശുചി മുറികള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. പുളിങ്കുന്ന് താലൂക്കാശുപത്രിയും ചമ്പക്കുളം പ്രാഥമികാരോഗ്യ കേന്ദ്രവും അടച്ചു പൂട്ടി. മരിക്കുന്നവരെ സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിക്കേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍. മഴ ശമിച്ചെങ്കിലും ഇവരുടെ ദുരിതമൊഴിയാന്‍ ഇനിയും നാളുകളെടുക്കും
വെള്ളക്കെട്ട് രൂക്ഷമായതോടെ പകര്‍ച്ചവ്യാധികളും പടരുകയാണ്. കുട്ടനാട്ടിലെ രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു. പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. വീടുകള്‍ പലതും പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു. വെള്ളപ്പൊക്കം എല്ലാ വിധത്തിലും കുട്ടനാടന്‍ ജനതയുടെ ജീവിതം താറുമാറാക്കിയെന്ന് വേണം വിലയിരുത്താന്‍
https://www.facebook.com/Malayalivartha
























