ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍; പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നതാണ് കേസ്; കുട്ടികളെ പീഡിപ്പിച്ച പ്രതി അടക്കം മറ്റ് രണ്ടുപേരും അറസ്റ്റില്‍

ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റിലായി. ജനസേവയിലെ പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചു എന്ന കേസിലാണ് നടപടി. കുട്ടികളെ പീഡിപ്പിച്ച പ്രതി അടക്കം മറ്റ് രണ്ടുപേരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
വര്‍ഷങ്ങളോളം ജനസേവയില്‍ അന്തേവാസി തമിഴ്‌നാട്ടുകാരന്‍ ആണ് പലപ്പോഴായി കുട്ടികളെ പീഡിപ്പിച്ചത്. പീഡനവിവരം കുട്ടികള്‍ അറിയിച്ചിട്ടും പോലീസില്‍ കൈമാറാതെ മറച്ചുവച്ചു എന്നതാണ് ജോസ് മാവേലിക്കെതിരായ കുറ്റം. ജനസേവയില്‍ ജീവനക്കാരനായ റോബിന്‍ എന്നയാളും ഇതേ കുറ്റത്തിന് അറസ്റ്റിലായി. നാലു കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഇവരില്‍ രണ്ടുപേര്‍ ഇക്കാര്യം മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ശേഷം ജനസേവ വിട്ടുപോയ പ്രധാന പ്രതിയെ െ്രെകംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ 19 വയസുള്ള ഇയാള്‍ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. എല്ലാവര്‍ക്കും എതിരെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോക്‌സോ കുറ്റമാണ് ചുമത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha
























