കുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആലുവ തായിക്കാട്ടുകര മട്ടുമ്മല്‍ പുള്ളിക്കപ്പറമ്ബില്‍ അജ്മലിന്റെ മകന്‍ അയാനാണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം. അമ്മ സബിത കുറുക്ക് നല്‍കുമ്‌ബോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























