കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പോയ യുവതി തിരിച്ചെത്തിയില്ല

കുഞ്ഞിനെ ഡോക്ടറെ കാണിക്കുന്നതിനായി പോയ യുവതിയേയും ഒന്നരവയസ്സുള്ള ആണ്‍ കുഞ്ഞിനേയും രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല. വട്ടക്കുളം പഞ്ചായത്തിലെ കരിമ്ബനക്കുന്ന് താഴത്തുള്ള കോണ്ടിപറമ്ബില്‍ പ്രസാദിന്റെ ഭാര്യ ജിന്‍സി (30) മകന്‍ ആദിദേവ് എന്നിവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് ബന്ധുക്കള്‍.
കഴിഞ്ഞ ആറാംതീയതി മൂന്നു മണിയ്ക്ക് കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞാണ് ജിന്‍സി പോയത്. പിന്നീട് തിരിച്ചുവന്നില്ല. വീട്ടുകാരുടെ തിരച്ചിലില്‍ 25 പവന്‍ സ്വര്‍ണ്ണവും വസ്ത്രവും പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡുമെല്ലാം കൊണ്ടുപോയതായി മനസിലായി.
പോലീസ് അന്വേഷണം നടത്തിയിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ മൊബൈല്‍ ചാറ്റിങ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് സ്വദേശിയെ സംശയമുണ്ട്. ഇവരുടെ രണ്ടുപേരുടേയും ഫോണ്‍ സ്വിച്ച് ഓഫാണ്. വിവരമറിഞ്ഞ് വിദേശത്തുള്ള ഭര്‍ത്താവ് പ്രസാദും നാട്ടിലെത്തിയിട്ടുണ്ട് .
https://www.facebook.com/Malayalivartha
























