പ്രധാനമന്ത്രിയുടെ മുദ്രാ വായ്‌പയുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി ലക്ഷങ്ങൾ തട്ടി... ബാങ്ക് ഓഫ് ബറോഡ കോടിമത ശാഖയിലെ വായ്‌പാ തട്ടിപ്പില്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം ബാങ്ക് നടത്തിയ അന്വേഷണത്തിൽ നാലു പേരുടെ അക്കൗണ്ടിലേയ്ക്ക് പ്രധാനമന്ത്രിയുടെ മുദ്രാ വായ്‌പയുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി 46 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വായ്‌പാ തട്ടിപ്പില്‍ ജീവനക്കാരന്‍ അറസ്‌റ്റില്‍.
വായ്‌പാ വിഭാഗത്തിന്റെ ചുമതയുണ്ടായിരുന്ന പാലാ മാങ്കൊമ്പ് ചൊവ്വൂര്‍ മറ്റത്തില്‍ വീട്ടില്‍ ഐന്‍സ്‌റ്റീന്‍ സെബാസ്‌റ്റ്യനെ(31)യാണു ചിങ്ങവനം പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ബാങ്കു മാനേജരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല.
ബാങ്ക് അധികൃതര്‍ ഐന്‍സ്‌റ്റീനെ ചങ്ങനാശേരി ശാഖയിലേക്കു മാറ്റി. ഇവിടെ എത്തിയ ശേഷവും ഇയാള്‍ ഭാര്യയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി 35 ലക്ഷം രൂപയുടെ ഭവനവായ്‌പ തട്ടിയെടുത്തു. ഇതും കണ്ടെത്തിയതോടെ ബാങ്ക് അധികൃതര്‍ ചിങ്ങവനം, ചങ്ങനാശേരി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























