രണ്ടര വര്‍ഷമായി സൗദിയില്‍ വീട്ടു തടങ്കലിലുള്ള മലയാളി പെണ്‍കുട്ടികലെ വിട്ടുകിട്ടാനായി മുട്ടാത്ത വാതിലുകളില്ല; ശക്തമായ സമ്മര്‍ദം വന്നതോടെ സൗദി പൗരന്‍ വഴങ്ങി; പക്ഷെ ആവശ്യപ്പെടുന്നത് മൂന്ന് ലക്ഷം സൗദി റിയാല്‍

രണ്ടര വര്‍ഷമായി സൗദിയില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന മലയാളി പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിനായി മുട്ടാത്ത വാതിലുകളില്ല. അവസാനം മോചനത്തിനുള്ള വഴി തെളിയുന്നു. കെഎംസിസിയുടെ നേതൃത്വത്തിലാണ് മോചന ശ്രമം നടക്കുന്നത്.
അല്‍കോബാര്‍ റാകയിലെ സൗദി പൗരനാണ് കുട്ടികളെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ വയനാട് സ്വദേശികളാണ്. കുട്ടികളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ മാതാവും ഇന്ത്യന്‍ എംബസിയും ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലുള്ള സംഘം സൗദി പൗരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കുട്ടികളുടെ പിതാവാണ് ഇവരെ തന്റെ കൈയില്‍ ഏല്‍പ്പിച്ചത്. ഇവര്‍ സുരക്ഷിതരാണ്. പിതാവ് നേരിട്ടെത്തിയാല്‍ മാത്രമേ ഇവരെ വിട്ടു നല്‍കൂവെന്നും സൗദി പൗരന്‍ അറിയിച്ചിരുന്നു. കുട്ടികളുടെ പിതാവ് ശ്രീലങ്കന്‍ സ്വദേശിയാണ്. കുട്ടികളെ വിട്ടു കിട്ടാനായി അല്‍കോബാര്‍, ദമാം എന്നിവിടങ്ങളിലെ പൊലീസ് സ്‌റ്റേഷന്‍ ക്യാപ്റ്റന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
വയനാട് സ്വദേശിനിയായ യുവതിയെ സൗദിയില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന ശ്രീലങ്കന്‍ സ്വദേശി 12 വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. വയനാട്ടില്‍ വച്ച് വിവാഹം നടത്തിയ ശേഷം യുവതിയെ ദമാമിലേക്ക് കൊണ്ടുപോയി. പത്തു വര്‍ഷമായി അവിടെ താമസിച്ച് വരികയായിരുന്നു.
ശ്രീലങ്കന്‍ സ്വദേശിയും സൗദി പൗരനും രണ്ട് ആഫ്രിക്കക്കാരും പങ്കാളികളായാണ് സ്വര്‍ണ വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ കച്ചവടം തകരുകയും ആഫ്രിക്കന്‍ സ്വദേശി വലിയൊരു സംഖ്യയുമായി കടന്നു കളയുകയുമായിരുന്നു. ഇതോടെയാണ് ശ്രീലങ്കന്‍ സ്വദേശിയുടെ പെണ്‍മക്കളെ സൗദി പൗരന്‍ തന്ത്രപരമായി കൈക്കലാക്കിയതെന്ന് കുട്ടികളുടെ മാതാവ് പറയുന്നു.
ആഫ്രിക്കന്‍ സ്വദേശി തട്ടിയെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെ തുക നല്‍കിയാല്‍ മാത്രമേ കുട്ടികളെ വിട്ടു നല്‍കൂ എന്നാണ് സൗദി പൗരന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ശ്രീലങ്കന്‍ പൗരന്‍ ഭാര്യയേയും മറ്റ് മക്കളേയും വയനാട്ടിലേക്ക് അയച്ചു. മൂന്നു ലക്ഷം സൗദി റിയാലാണ് സൗദി പൗരന്‍ പകരമായി ചോദിക്കുന്നത്. പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിനുള്ള ഊര്‍ജിത ശ്രമം കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























