ക്യാന്‍സര്‍ രോഗിക്ക് ദുബായ് കിരീടാവകാശിയുടെ കാരുണ്യം കണ്ട് അത്ഭുപ്പെട്ട് പ്രവാസികള്‍

ദുബായ് കിരീടാവകാശിയുടെ കാരുണ്യം കണ്ട് പ്രവാസികള്‍ അത്ഭുപ്പെട്ടിരിക്കുകയാണ്. ക്യാന്‍സര്‍ രോഗ ബാധിതന് സഹായവുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തുമാണ് എത്തിയിരിക്കുന്നത്. അഞ്ചരക്കോടിയില്‍ അധികം പണമാണ് രോഗിയുടെ ചികിത്സ ചിലവിനായി അദ്ദേഹം നല്‍കിയത്.
താന്‍ രക്ഷപ്പെടണമെങ്കില്‍ സാധാരണ ചികിത്സകളെ കഴിഞ്ഞും അഡ്വാന്‍സ്ഡ് ആയിട്ടുള്ള ചികിത്സ വേണമെന്നും എന്നാല്‍ അതിന് 3 മില്യണ്‍ ദിര്‍ഹം ചിലവ് വരുമെന്നും ഖലിഫ മുഹമ്മദ് റഷിദ് ദഫുസ് എന്ന യുവാവ് ഇസ്റ്റഗ്രാമില്‍ ഇട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. ഇത്രയം പണം തനിക്കാരും തരില്ലെന്ന് അറിയാമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
തുടര്‍ന്ന് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ദുബായ് കിരീടാവകാശി യുവാവിനെ ഞെട്ടിച്ചത്. അദ്ദേഹത്തിന്റെ ചികിത്സാ ചിലവായി അഞ്ചരക്കോടിയില്‍ അധികം പണം നല്‍കാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. നിങ്ങള്‍ ധൈര്യവാനായിരിക്കും ഞങ്ങള്‍ നിങ്ങളോട് കൂടെയുണ്ടെന്ന് അദ്ദേഹത്തിന്റെ സന്ദേശവും ഉണ്ടായിരുന്നു.
തുടര്‍ന്ന് യുവാവിന് അമേരിക്കയില്‍ ചികിത്സ ലഭ്യമാവുകയും മൂന്ന് വര്‍ഷം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇപ്പോള്‍ ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ് അദ്ദേഹം.
https://www.facebook.com/Malayalivartha
























