കാശിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല... ഉടുതുണിപോലും എടുക്കാൻ സമ്മതിക്കാതെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞടക്കം നാലു പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ ഇറക്കിവിട്ടു വീട്ടുടമയുടെ ക്രൂരത

രണ്ടു പതിറ്റാണ്ടായി അമ്ബലപ്പുഴയിലും സമീപപ്രദേശങ്ങളിലും വാടകയ്‌ക്കു താമസിച്ചിരുന്ന ഇവര്‍ ഏഴുമാസമായി കുമാരിയുടെ വീട്ടില്‍, 250 രൂപ ദിവസവാടകയുള്ള മുറിയിലായിരുന്നു താമസം. മുറിവാടക മുടങ്ങിയതിന്റെ പേരില്‍ നാലു പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ വീട്ടുടമ ഇറക്കിവിട്ടു.
നീര്‍ക്കുന്നം മെഡിക്കല്‍ കോളജിനു സമീപം, കുമാരിയുടെ വീട്ടിലെ ഒറ്റമുറിയില്‍ വാടകയ്‌ക്കു താമസിച്ചിരുന്ന ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ഉദനാപ്പള്ളി സ്വദേശികളായ ഖദീജ (52), മക്കളായ മുബീന (23), ഷാഹിന (22), മുബീനയുടെ ഭര്‍ത്താവ് ബാബു (25), ഇവരുടെ മക്കളായ രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞ്, റിസ്‌വാന്‍ (മൂന്നര), ഐഷ (ഒന്നര), ഷാഹിനയുടെ 13 ദിവസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു പെരുവഴിയിലായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പിങ്ക് പോലീസും ചേര്‍ന്ന് ഇവരെ ആലപ്പുഴ "സ്‌നേഹിത"യിലേക്കു മാറ്റി. എന്നാല്‍ ഇവിടെയും ഇവര്‍ക്ക് അഞ്ചുദിവസത്തെ സംരക്ഷണമേ ലഭിക്കൂ.
കെട്ടിടനിര്‍മാണമേഖലയില്‍ മിക്‌സര്‍ മെഷീന്‍ ഓപ്പറേറ്ററായ ബാബുവിന്റെ വരുമാനമായിരുന്നു ഇവരുടെ ഏകആശ്രയം. മഴയേത്തുടര്‍ന്നു ദിവസങ്ങളായി ജോലിയില്ലാത്തതിനാല്‍ രണ്ടാഴ്‌ചത്തെ വാടക കൊടുക്കാനായില്ല. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്‌ച രാത്രി പതിനൊന്നോടെ ഇവരെ ഇറക്കിവിട്ട് ഉടമ മുറിപൂട്ടി. കുട്ടികളുടെ വസ്‌ത്രങ്ങള്‍പോലും എടുക്കാന്‍ സമ്മതിച്ചില്ല. അന്നു രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലാണു സ്‌ത്രീകളും കുട്ടികളും കഴിഞ്ഞത്.
വ്യാഴാഴ്‌ച രാവിലെ ഇവര്‍ അമ്ബലപ്പുഴ റെയില്‍വേ സ്‌റ്റേഷനിലെത്തി. വിവരമറിഞ്ഞ ഒരു യാത്രക്കാരി ബ്ലോക് പഞ്ചായത്തംഗം യു.എന്‍. കബീര്‍ മുഖേന ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു.
https://www.facebook.com/Malayalivartha
























