മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണുവിന് തത്കാലം ആശ്വസിക്കാം... വാര്‍ത്തയിലെ വിവാദ പരാമര്‍ശത്തിൽ മുന്‍കൂര്‍ ജാമ്യം നൽകി ഹൈക്കോടതി

ജൂണ്‍ ഏഴിന് രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്ത സൂപ്പര്‍ പ്രൈം ടൈം ന്യൂസിലെ ചര്‍ച്ചയാണ് സംഭവത്തിന് ഇടയായത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ കാവനാട് സ്വദേശി നസിമുദീന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മാതൃഭൂമി ന്യൂസ് ചാനല്‍ അവതാരകന്‍ വേണു ബാലകൃഷ്ണന് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
സമൂഹത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് വേണുവിന് ജാമ്യം അനുവദിച്ചത്. ജഡ്ജി സി ജയചന്ദ്രനാണ് ജാമ്യം അനുവദിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരമാണ് കൊല്ലം വെസ്റ്റ് പൊലീസ് വേണുവിന്‍റെ പേരില്‍ കേസെടുത്തത്.
https://www.facebook.com/Malayalivartha
























