കേരളത്തിനുള്ള അരിവിഹിതത്തിന്റെ കാര്യത്തില്‍ ഒരു ഇളവും നല്‍കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല ; ഏറെ പ്രതീക്ഷയോടെ ദില്ലിയിലെത്തിയ സര്‍വ്വകക്ഷി സംഘത്തെ അവഗണിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി

ഏറെ പ്രതീക്ഷയോടെ ദില്ലിയിലെത്തിയ സര്‍വ്വകക്ഷി സംഘത്തെ അവഗണിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി. ഈ സംഭവത്തോടെ സംസ്ഥാനത്തോടുള്ള പ്രധാനമന്ത്രിയുടെ അവഗണന വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
ഏറെ പ്രതീക്ഷയോടെ ഡല്‍ഹിയിലെത്തിയ സര്‍വ്വകക്ഷി സംഘത്തെ അവഗണിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഈ സംഭവത്തോടെ സംസ്ഥാനത്തോടുള്ള പ്രധാനമന്ത്രിയുടെ അവഗണന വ്യക്തമായി. കേരളത്തിനുള്ള അരിവിഹിതത്തിന്റെ കാര്യത്തില്‍ ഒരു ഇളവും നല്‍കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. റേഷന്‍ അധിക വിഹിതത്തിന് അര്‍ഹതയുള്ള സംസ്ഥാനമാണ് കേരളം. 1967ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് കേരളത്തില്‍ നിന്ന് നാണ്യവിളകള്‍ കൃഷി ചെയ്താല്‍ അവശ്യമുള്ള അരി തരാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം.
കേരളത്തിന്റെ വികസനം മുന്‍നിര്‍ത്തിയാണ് സര്‍വകക്ഷി സംഘത്തോടൊപ്പം പ്രതിപക്ഷവും ഡല്‍ഹിയിലേക്ക് വന്നത്. എന്നാല്‍ ആശാവഹമായി ഒരു പുരോഗതിയും ചര്‍ച്ചയിലുണ്ടായില്ല. ഇത്രയും വിഷയം ഉന്നയിച്ചിട്ടും ഒരു കാര്യത്തില്‍പോലും ശുഭകരമായ ഫലം ഉണ്ടായില്ലന്നത് അങ്ങേയറ്റം നിരാശജനകമാണ്.
https://www.facebook.com/Malayalivartha
























