പെൺകുട്ടിയെ പാട്ടിലാക്കി വീട്ടില്‍ 60 കോടിയോളം രൂപ ഉണ്ടെന്ന് മനസിലാക്കി... മാരകായുധങ്ങളുമായി കവര്‍ച്ചയ്ക്കെത്തിയ സംഘത്തെ കയ്യോടെ പൊക്കി

ഇക്കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി കവളങ്ങാട് ഭാഗത്ത് സംശയാസ്‌പദമായ രീതിയില്‍ കണ്ടെത്തിയ ആറംഗ സംഘത്തിലെ രണ്ടു പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഗൂഡാലോചന നടത്തിയ മൂന്നു പേരെയും സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. പുത്തില്ലന്‍ സുരേഷ് കുമാര്‍ (41), മേലാക്കം ആലക്കാപ്പറമ്ബ് മുഹമ്മദ് അഫ്‌സല്‍ (32), ഗുഡല്ലൂര്‍ സ്വദേശിയും മേലാക്കത്ത് താമസക്കാരനുമായ വിളക്കത്തപ്പള്ളിയില്‍ അബ്ബാസ് എന്ന ഇയ്ം യമണി (34) എന്നിവരാണ് അറസ്‌റ്റിലായത്. കവര്‍ച്ചക്ക് ഗൂഡാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
ചെങ്ങണ ബൈപ്പാസ് റോഡിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ ശ്രമം നടന്നത്. വീട്ടിലെ പെണ്‍കുട്ടിയും ഇന്നലെ അറസ്‌റ്റിലായ സുരേഷ് കുമാറും സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ 60 കോടിയോളം രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയില്‍ നിന്ന് സുരേഷ് കുമാര്‍ മനസ്സിലാക്കി. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലും സംഘടിപ്പിച്ചിരുന്നു.
പിടിയിലായ മുഹമ്മദ് അഫ്‌സല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും കോണ്‍ട്രാക്‌ടറുമാണ്. ഇയാളുടെ സൈറ്റിലേക്ക് മണലും മറ്റു എത്തിക്കുന്ന ടിപ്പര്‍ ലോറി ഡ്രൈവറാണ് സുരേഷ് കുമാര്‍. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അബ്ബാസാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടാക്കിയത്. ക്വട്ടേഷന്‍ സംഘാംഗങ്ങളും തമിഴ്‌നാട് സ്വദേശികളുമായ ഗൂഡല്ലൂര്‍ കൂത്തുപറമ്ബ് പ്രദീപ് (34), കാഞ്ചിപുരം സ്വദേശി സതീഷ് കുമാര്‍ എന്നിവരാണ് വ്യാഴാഴ്‌ച പിടിയിലായത്.
https://www.facebook.com/Malayalivartha
























