കണ്ടാൽ മാന്യൻ... ഇമ്മിണി വല്യ ലോഡ്ജിൽ മുറിയെടുത്ത് രണ്ടു ദിവസം താമസിച്ചു; ക്ഷേത്രദര്‍ശനത്തിനാണെന്ന് പറഞ്ഞു പോയ ഇയാള്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മുറി പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊന്ന്

കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. ഈ മാസം 15ാം തിയതി മുറിയെടുത്ത ഇയാള്‍ 17ാം തിയതി മുറിയില്‍ നിന്നും മുങ്ങുകയായിരുന്നു. ശങ്കരനാരായണന്‍ എന്ന പേരില്‍ മുറിയെടുത്ത ആളാണ് ടിവി മോഷ്ടിച്ച് കടന്നു കളഞ്ഞത്. 17ന് പുലര്‍ച്ചെ ക്ഷേത്രദര്‍ശനത്തിന് എന്ന് പറഞ്ഞു പോകുന്നുവെന്ന് പറഞ്ഞ് പോയ ഇയാള്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മുറി പരിശോധിച്ചപ്പോഴാണ് ടിവി കവര്‍ച്ച ചെയ്തത് മനസ്സിലായത്.
ഏകദേശം 20,000 രൂപ വിലയിരുത്തുന്ന എല്‍ഇഡി ടീവിയാണ് മോഷ്ടിച്ചുപോയത്. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും മോഷണ വിദഗ്ദ്ധനെ പിടികൂടാനായില്ല.
https://www.facebook.com/Malayalivartha
























