വനത്തിൽ ഒറ്റപ്പെട്ട കുട്ടിയാന ചികിൽസയ്ക്കിടെ ചരിഞ്ഞ സംഭവത്തിൽ ആനക്കുട്ടിയെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി

കൂട്ടം തെറ്റിയതിനെ തുടർന്ന് മൂഴിയാർ വനത്തിൽ ഒറ്റപ്പെട്ട കുട്ടിയാന ചികിൽസയ്ക്കിടെ ചരിഞ്ഞത് വാർത്തയായിരുന്നു. അതിനു പിന്നാലെ ആനക്കുട്ടിയെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അണച്ച് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു.
ആനക്കുട്ടിയോടുള്ള അശാസ്ത്രീയമായ സമീപനമാണ് അതിന്റെ മരണകാരണമെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. അധികം ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ആനക്കുട്ടിയെ അശാസ്ത്രീയമായ രീതിയിൽ കയറിട്ട് വലിച്ചിഴച്ച് പിടികൂടിയതാകാം കുട്ടിയാനയുടെ മരണത്തിനു പിന്നിലെന്നാണ് കണക്കാക്കുന്നത്. ഗുരുതരമായ ക്രൂര വിനോദമായാണ് വനം വകുപ്പ് ഇതിനെ കണക്കാക്കുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha
























