മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: വേണു ബാലകൃഷ്ണന് മുന്‍കൂര്‍ ജാമ്യം

വേണുവിന് ആശ്വാസം. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനു കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി. ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ചാനല്‍ ചര്‍ച്ചയിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പൊലീസ് കമീഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ജൂണ്‍ ഏഴിന് മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്ത ന്യൂസ് അവര്‍ ഡിബേറ്റില്‍ വേണു നടത്തിയ പരാമര്‍ശങ്ങള്‍ളാണ് കേസിലേക്ക് നയിച്ചത്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി സമൂഹത്തില്‍ മതസ്പര്‍ധയും വര്‍ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















