വീടിനെ മുസമ്മിലിന്റെ 'ബോംബ് ഫാക്ടറി’ രാസവസ്തുക്കൾ പൊടിക്കാനുള്ള ഗ്രൈൻഡർ...ദൃശ്യങ്ങൾ പുറത്ത്

ഭീകരപ്രവർത്തനത്തിന് പിടിയിലായ ഡോ.മുസമ്മിൽ ഷക്കീലിന്റെ ഫരീദാബാദിലെ വാടക വീട് ‘ബോംബ് ഫാക്ടറി’ ആക്കി മാറ്റിയിരുന്നു. ഇവിടെ നിന്നുള്ള ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. വീട്ടിലുണ്ടായിരുന്ന ഫ്ളോർ മില്ല് രാസവസ്തുക്കൾ പൊടിക്കാനായാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ മറ്റു നിരവധി ഇലക്ട്രിക് ഉപകരണങ്ങളും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ട്. 350 കിലോഗ്രാം സ്ഫോടക വസ്തുക്കളും രണ്ടു തോക്കുകളും ടൈമറുകളും വാക്കിടോക്കിയുമാണ് ഡൽഹി സ്ഫോടനത്തിനു തൊട്ടുമുൻപ് ജമ്മു കശ്മീർ പൊലീസ് ഇവിടെ നിന്ന് പിടികൂടിയിരുന്നത്.
വലിയ ഗ്രൈൻഡറോടു കൂടിയ ഫ്ളോർ മില്ലാണ് ഈ വീട്ടിനുള്ളിലുണ്ടായിരുന്നത്. രാസവസ്തുക്കൾ ബോംബ് നിർമാണത്തിനായി പൊടിച്ചെടുത്തത് ഇവിടെ നിന്നാണ്. ഫരീദാബാദിലെ ടാക്സി ഡ്രൈവറുടെ ഈ വീട് മാസം 1500 രൂപ വാടകയ്ക്കാണ് ഡോ.മുസമ്മിൽ എടുത്തിരുന്നത്.
ഫരീദാബാദിലെ അൽ–ഫലാ സർവകലാശാലയിലെ ഡോക്ടറാണ് മുസമ്മിൽ ഷക്കീൽ. ഇയാളുടെ കൂട്ടാളിയാണ് ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ നബി. ഇരുവരും ചേർന്ന് രണ്ടുവർഷത്തിലേറെയായി സ്ഫോടനം ആസൂത്രണം ചെയ്യുന്നുവെന്നാണ് അൽ–ഫലാഹ് സർവകലാശാലയിൽ നിന്ന് കണ്ടെത്തിയ തെളിവുകളിൽ വ്യക്തമായത്. ഡോ.മുസമ്മിലിന്റെ ഡയറിയിൽ നിന്ന് പല കോഡുകളും പേരുകളും നമ്പറുകളും ലഭിച്ചിട്ടുണ്ട്. 2530 ആളുകളുടെ പേര് ഡയറികളിൽ നിന്ന് ലഭിച്ചതായാണ് വിവരം. ഇതിൽ ഭൂരിഭാഗവും മുസമ്മിലിന്റെയും ഉമറിന്റെയും സ്വദേശമായ ജമ്മു കശ്മീരിൽ നിന്നുള്ളവരുടേതാണ്. ഫരീദാബാദിലെയും സമീപപ്രദേശങ്ങളിലെയും ആളുകളുടെ പേരുകളുമുണ്ട്.
നവംബർ 5ന് യുപിയിലെ സഹറൻപുരിൽ നിന്ന് ഡോ. അദീൽ അഹമ്മദ് എന്നയാളെ ഭീകരബന്ധത്തിന് ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് ഫരീദാബാദിലെ ഡോ. മുസമ്മിൽ ഷക്കീലിന്റെയും ഡോ. ഷഹീൻ സയീദിന്റെയും വിവരം ലഭിക്കുന്നത്. തൊട്ടുപിന്നാലെ നവംബർ എട്ടിന് ഡോ. മുസമ്മിൽ ഷക്കീലിനെ അറസ്റ്റു ചെയ്തു. ഡോ. ഉമർ നബിയെ കുറിച്ച് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത് ഡോ. മുസമ്മിൽ ഷക്കീലിൽ നിന്നാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നവംബർ 10നാണ് ഡോ. ഉമർ നബി ഡൽഹി ചെങ്കോട്ടയിൽ ചാവേർ സ്ഫോടനം നടത്തിയത്. 13 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ജെയ്ഷെ മുഹമ്മദിന്റെ 'വൈറ്റ് കോളര്‍ ഭീകരസംഘം' രൂപീകരിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി കരുതപ്പെടുന്ന മൗലവി ഇര്‍ഫാന്‍ അഹമ്മദിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാസമ്പന്നരായ യുവ പ്രൊഫഷണലുകളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധിപ്പിക്കുകയുമായിരുന്നു ഇര്‍ഫാന്‍ അഹമ്മദിന്റെ പ്രധാന ദൗത്യമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha





















