ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം,കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം ലംഘിച്ച് രൂപമാറ്റം എന്നിവയ്ക്കെതിരെ നടപടികൾ കർശനമാക്കണമെന്ന് ഹൈക്കോടതി

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം ലംഘിച്ച് രൂപമാറ്റം, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം എന്നിവയ്ക്കെതിരെ നടപടികൾ കർശനമാക്കണമെന്ന് ഹൈക്കോടതി.
മോട്ടോർ വാഹന ചട്ടങ്ങളും കോടതികളുടെ മുൻ ഉത്തരവുകളും കണക്കിലെടുത്ത് നടപടിയെടുക്കാനായി സംസ്ഥാന പൊലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും കോടതി നിർദ്ദേശം നൽകി.
വാഹനങ്ങളുടെ അനധികൃത രൂപമാറ്റമുണ്ടാക്കുന്ന സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച് സ്വമേധയായെടുത്ത കേസിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
"
https://www.facebook.com/Malayalivartha





















