മദ്യലഹരിയിൽ യുവാവ് റോഡരികിലെ വീട്ടിലേക്ക് കാറാേടിച്ചു കയറ്റി....ബഹളംകേട്ട് സമീപവാസികൾ ഓടിയെത്തി, പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

കോട്ടയത്ത് മദ്യലഹരിയിൽ യുവാവ് റോഡരികിലെ വീട്ടിലേക്ക് കാറാേടിച്ചു കയറ്റി. കോട്ടയം കറുകച്ചാൽ പനയമ്പാലയിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് കറോടിച്ചത്. വയോധിക മാത്രം താമസിക്കുന്ന വീട്ടിലേക്കാണ് പ്രിനോ ഫിലിപ്പ് കാറോടിച്ചുകയറ്റിയത്.
അമിതവേഗത്തിലെത്തിയ കാർ ഗേറ്റ് ഇടിച്ചുതകർത്ത് മുന്നോട്ടുകുതിച്ചശേഷം വീടിന് തൊട്ടടുത്തെത്തി ഇടിച്ചുനിൽക്കുകയായിരുന്നു. ബഹളംകേട്ട് സമീപവാസികൾ ഓടിയെത്തി. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു.
പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഇയാളുടെ ലൈസൻസ് റദ്ദാക്കാനായി ആർടിഒയ്ക്ക് റിപ്പോർട്ടുനൽകുമെന്ന് പൊലീസ് .
https://www.facebook.com/Malayalivartha





















