ബോർഡ് യോഗങ്ങളുടെ നടപടികളിൽ കർശന നിയന്ത്രണമേർപ്പെടുത്തി.... പ്രസിഡന്റിന്റെ മുൻകൂർ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ബോർഡ് യോഗങ്ങളുടെ നടപടികളിൽ കർശന നിയന്ത്രണമേർപ്പെടുത്തി പ്രസിഡന്റ് കെ ജയകുമാർ. പ്രസിഡന്റിന്റെ മുൻകൂർ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ ഉത്തരവിലുണ്ട്.
പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങളിൽ മേലുള്ള വിശദമായ ബോർഡ് കുറിപ്പുകൾ ഏകീകരിച്ച് ഒരു ഫോൾഡറിലാക്കി അജണ്ട ഇനങ്ങൾ ബോർഡ് മീറ്റിങിന് മുൻപായി പ്രസിഡന്റ്, അംഗങ്ങൾ എന്നിവർക്ക് നൽകേണ്ടതാണ്. ബോർഡ് അംഗങ്ങൾ ഒപ്പിട്ട തരുന്ന മാസ്റ്റർ കോപ്പി കൺസോളിഡേറ്റ് ചെയ്യേണ്ടതും അടുത്ത ബോർഡ് മീറ്റിങിൽ കഴിഞ്ഞ ബോർഡ് മീറ്റിങിന്റെ മിനുട്‌സ് സ്ഥിരികരിക്കേണ്ടതുമാണ്. അധികാരം കൈമാറേണ്ടതായ കാര്യങ്ങളിൽ അതത് ഡിപ്പാർട്ടുമെന്റ് തന്നെ തീരുമാനമെടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha





















