ജലന്ധര്‍ ബിഷപ്പിനെതിരായ ലൈഗീകാരോപണം അന്വേഷണ സംഘം മെല്ലെപ്പോക്ക് നടത്തുന്നതായി ആക്ഷേപം; ബിഷപ്പിന്റെ പരാതി പരിശോധിച്ചശേഷം തുടര്‍നടപടി മതിയെന്ന നിലപാടില്‍ പോലീസ്; പൊലീസിന്റെ അനാസ്ഥ സമ്മര്‍ദം മൂലമാണെന്നും ആക്ഷേപം

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ ചോദ്യംചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം. ഡല്‍ഹിയിലുള്ള യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. അടുത്തദിവസം എത്താമെന്ന് യുവാവും അറിയിച്ചു
നേരത്തേ, പൊലീസിനെ സമീപിച്ച കന്യാസ്ത്രീക്കെതിരെ അവിഹിതബന്ധം ആരോപിച്ച് സഭ നേതൃത്വത്തിന് പരാതി ലഭിച്ചുവെന്നും ഇതില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ രംഗത്ത് എത്തിയതെന്നുമായിരുന്നു ജലന്ധര്‍ രൂപത നേതൃത്വത്തിന്റെ ആരോപണം.
പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ അടക്കമുള്ളവര്‍ വൈക്കം ഡിവൈ.എസ്.പിയെ നേരില്‍കണ്ട് സമാനമായ പരാതി ഉന്നയിച്ചിരുന്നു. ഇതില്‍ വ്യക്തതവരുത്താനാണ് യുവാവിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
എന്നാല്‍, കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് പൊതുവെയുള്ള ആക്ഷേപം. ബിഷപ്പിന്റെ പരാതി പരിശോധിച്ചശേഷം തുടര്‍നടപടി മതിയെന്ന നിലപാടിലേക്ക് പൊലീസ് എത്തിയത് സമ്മര്‍ദം മൂലമാണെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha






















