പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്...

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ജെ. നാസര്‍ ആണ് ശിക്ഷ വിധിക്കുക. കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരും കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേസില്‍ മൊത്തം ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ സോമന്‍ എന്ന പൊലീസുകാരന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. ഒന്നാം പ്രതി എഎസ്‌ഐ കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. ഇവര്‍ക്കെതിരെ കൊലക്കുറ്റവും മറ്റ് പ്രതികളായ ഇകെ സാബു, എകെ ഹരിദാസ്, അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതടക്കം ഗൂഡാലോചാന കുറ്റവുമാണ് ചുമത്തിയിരുന്നത്.
തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി കെ നാസറാണ് വിധി പ്രസ്താവിക്കുക. 2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷ്ടാവെന്ന് സംശയിച്ച് പിടിച്ചുകൊണ്ടുവന്ന ഉയദകുമാര്‍ ലോക്കപ്പ് മര്‍ദ്ദനത്തിനിടെ കൊല്ലപ്പെടുകയായിരുന്നു.
തുടയിലെ രക്തധമനി പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിലെ 55 സാക്ഷികളില്‍ 34 പേരെ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ചെയ്തതിന് ശേഷമാണ് കേസ് തുടരന്വേഷണത്തിനായി സിബിഐയെ ഏല്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























