മരണത്തില്‍ സന്തോഷിക്കുന്നവര്‍...മരണത്തില്‍ രംഗബോധമില്ലാതെ സൈബര്‍ പ്രചരണം; മാധ്യപ്രവര്‍ത്തകരുടെ മരണം സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത തേടിയപ്പോളെന്ന് പരിഹാസം

അഹങ്കാരത്തിന്റെ ആള്‍രൂപമാണ് മലയാളി. ഒന്നും അറിയില്ലെങ്കിലും എല്ലാമറിയാമെന്ന ഭാവമാണ് ചിലര്‍ക്ക്. അതാണ് അവരുടെ നാശവും. അത്തരം ക്രൂരമനസ്സുള്ളവര്‍ക്കെ ഒരു മരണത്തെ പുച്ഛിക്കാനൊക്കു. അവരെയോര്‍ത്ത് പരിതപിക്കേണ്ട പക്ഷേ അവരെ പുച്ഛിക്കരുത്. അവരുടെ കുടുംബത്തിനുണ്ടായത് തീരാനഷ്ടമാണ്.
മഴക്കെടുതിയുടെ ആഴം പൊതുസമൂഹത്തെ അറിയിക്കാനായി പോയ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മുങ്ങി മരിച്ച വാര്‍ത്തയുടെ ആഘാതത്തിലാണ് കേരളത്തിന്റെ പൊതുസമൂഹം. അതേസമയം, അവരുടെ മരണത്തെ അവേഹളിച്ചും ചിലര്‍ വ്യാപകമായി ഫെയ്‌സ്ബുക്കിലൂടെ് പ്രചാരണം നടത്തുകയാണ്. മാതൃഭൂമി ന്യൂസിന്റെ ലേഖകന്‍ സജി, ഡ്രൈവര്‍ ബിപിന്‍ എന്നിവരുടെ മരണത്തെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്ത തേടി പോയപ്പോഴാണ് മരണം സംഭവിച്ചതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പരിഹസിക്കുന്നത്. അവരുടെ മുങ്ങിമരണം സ്വന്തം കാര്യം നോക്കി പോയപ്പോള്‍ സംഭവിച്ചതല്ലെന്ന് ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അഗ്രസീവനെസിനെ പൊതുവില്‍ സൂചിപ്പിക്കാന്‍ ഉപയോഗിച്ച സ്വജീവന്‍ ബലികഴിച്ചും
മറ്റ് ചിലരുടെ കണ്ടുപിടുത്തം മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള സമീപനം തിരുത്തണമെന്നാണ്. മാധ്യമങ്ങളുമായി മുഖ്യമന്ത്രി സഹകരിക്കാത്തതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ദുരന്തമുഖത്തെ വാര്‍ത്തകള്‍ തേടി പോകുന്നതെന്ന വിചിത്ര വാദമാണ് ഇവരുടെത്.
സോഷ്യല്‍ മീഡിയയിലൂടെ കിരണ്‍ തോമസ്, കെ സുനില്‍ കുമാര്‍ തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മരണത്തില്‍ രംഗബോധമില്ലാത്ത പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. പലരും ഇതിന് രാഷ്ട്രീയമായി ചിത്രീകരിക്കുന്ന കമന്റുകളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയുന്നു.
ശവത്തില്‍ നിന്ന് ചോര നക്കിക്കുടിക്കുന്ന കുറേപ്പേരെ പലപ്പോഴായി കാണാന്‍ കഴിയുന്നു. അത് മറ്റാരെയോ ബോധ്യപ്പെടുത്താനുള്ള ശ്രമവും.
എന്ത് തരം ദുരന്തമാണ് ഇയാളെപ്പോലുള്ളവര്‍. രണ്ട് മനുഷ്യര്‍ അവരുടെ ജോലിക്കിടയില്‍ വെള്ളത്തില്‍ വീണ് മരിച്ച ദാരുണമായ ഒരു സംഭവത്തെ വ്യാഖ്യാനിക്കുന്ന ബുദ്ധിജീവി. ഇയാള്‍ 'ഹൃദയപക്ഷക്കാര'നാണത്രെ.
https://www.facebook.com/Malayalivartha
























