ഷബ്ന പോയതെങ്ങോട്ട്? കൊല്ലം ബീച്ചില്‍ യുവതിയെ കാണാതായതില്‍ ദുരൂഹത; കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ ചോദ്യം ചെയ്തിട്ടും യുവതിയുടെ തിരോധനത്തെക്കുറിച്ച് ഒരു തുമ്പ് പോലും കണ്ടെത്താനാകാതെ പോലീസ്... സ്കൂൾ ബാഗും ചെരുപ്പും കണ്ടെത്തിയതിന് പിന്നാലെ അന്വേഷണ സംഘം

കൊല്ലം അഞ്ചാലുംമൂട് നീരാവില്‍ മുക്കട മുക്കിന് സമീപം ആണികുളത്ത് ചിറയില്‍ ഇബ്രാഹിം കുട്ടിയുടെ മകള്‍ 18 വയസ്സുള്ള ഷബ്നയെയാണ് ഈ മാസം 17 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ കാണാതായത്. ഷബ്ന കാണാതായ ദിവസം രാവിലെ 11 മണിക്ക് കൊല്ലം ബീച്ചില്‍ നടന്നെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങ ള്‍ പോലീസിന് ലഭിച്ചു പക്ഷെ തിരിച്ചു പോകുന്നത് സിസിടിവില്‍ കാണാനായില്ല.
തീര കടലില്‍ വര്‍ക്കലവരെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആണ്‍ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കുട്ടിയെ കുറിച്ച് അന്വേഷണ സംഘത്തിന് പ്രയോജനപ്പെടുന്ന വിവരങ്ങള്‍ ലഭിച്ചില്ല.
കുട്ടിയുടെ ബാഗും മറ്റും കൊല്ലം ബീച്ച് പരിസരത്ത് നിന്ന് ലഭിച്ചു. എന്നാല്‍ ഷബ്നയുടെ ബാഗ് എങ്ങനെ ബീച്ചില്‍ എത്തിയെന്നത് ഇപ്പോഴും ദുരൂഹമാണ്.
https://www.facebook.com/Malayalivartha
























