പാര്‍ക്കുകളിലും നടുറോഡിലും വരെ കുടിയും സെക്‌സുമായി കറങ്ങാന്‍ സ്വാതന്ത്ര്യമുണ്ടായിവര്‍ക്ക് ആശങ്ക

ഇംഗ്ലണ്ടിലാണ് സര്‍ക്കാര്‍ കര്‍ശന നടപടിയ്‌ക്കൊരുങ്ങുന്നു. ലോഡ്‌സില്‍ ചുവന്ന തെരുവ് സ്ഥാപിക്കുമ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാനാകുമെന്നാണ്. എന്നാല്‍, നിയമവിധേയമായ റെഡ് സ്ട്രീറ്റില്‍, തെരുവില്‍പ്പോലും പരസ്യമായ സെക്‌സും മയക്കു മരുന്നുപയോഗവും വര്‍ധിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. ഇതോടെ, ബ്രിട്ടനിലെ ഏക അംഗീകൃത റെഡ്‌സ്ട്രീറ്റ് അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് അധികൃതര്‍.
വേശ്യാവൃത്തി നിയന്ത്രിക്കുന്നതിലൂടെ. സ്ത്രീകള്‍ക്കുനേരെയുണ്ടായേക്കാവുന്ന അക്രമങ്ങള്‍ കുറയ്ക്കുന്നതിനാണ് ലീഡ്‌സിലെ ഒരു പ്രത്യേക മേഖലയെ റെഡ്‌സ്ട്രീറ്റാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രോജക്ട് ലീഡ്‌സ് എന്ന പദ്ധതി ആരംഭിച്ചിട്ടും ലൈംഗികത്തൊഴിലാളികള്‍ക്കുനേരെയുള്ള അക്രമങ്ങളില്‍ കാര്യമായ കുറവ് വന്നിട്ടില്ല. നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കി പരസ്യമായ ലൈംഗിക കേളികളും മയക്കുമരുന്നുപയോഗവും വര്‍ധിച്ചു. ഇതോടെ പരാതികളും പ്രവഹിച്ചു.
പാര്‍ക്കുകളിലും മരക്കൂട്ടങ്ങള്‍ക്കിടയിലും അരങ്ങേറുന്ന പരസ്യമായ ലൈംഗികകേളികള്‍ നാട്ടുകാരുടെ സ്വൈരജീവിതത്തിനുതന്നെ തടസ്സമായി. കുട്ടികള്‍ക്കുമുന്നില്‍പ്പോലും മറയില്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നു. പദ്ധതിക്കുവേണ്ടി മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചവര്‍തന്നെ പരീക്ഷണം പരാജയമാണെന്ന് സമ്മതിക്കുന്ന അവസ്ഥയിലെത്തി. ഈനിലയ്ക്ക് പോവുകയാണെങ്കില്‍ റെഡ്‌സ്ട്രീറ്റ് പ്രവര്‍ത്തനം അവവസാനിപ്പിക്കേണ്ടിവരുമെന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍ മാര്‍ക്ക് ഡോബ്‌സണ്‍ പറഞ്ഞു.
പരസ്യമായ ലൈംഗികപ്രകടനം കുറ്റകരമാണെന്നിരിക്കെ, ലീഡ്‌സില്‍ അത് മറയില്ലാതെ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുസമൂഹത്തില്‍ പാലിക്കേണ്ട മാന്യത ഇവിടെ ലംഘിക്കപ്പെടുകയാണെന്നും അവര്‍ പറയുന്നു. കുട്ടികള്‍ പൊതുസ്ഥലത്തുനിന്ന് ഗര്‍ഭനിരോധന ഉറകളും മറ്റും എടുത്തുകൊണ്ടുവരുന്ന സ്ഥിതിയുമുണ്ടായതായി അവര്‍ പറയുന്നു.
നാലുവര്‍ഷം മുമ്പാണ് ഹോള്‍ബെക്ക് ഏരിയയെ റെഡ്‌സ്ട്രീറ്റായി പ്രഖ്യാപിച്ചത്. മനുഷ്യക്കടത്തും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് റെഡ്‌സ്ട്രീറ്റ് പ്രഖ്യാപിച്ചത്. എയ്ഡ്‌സ് ഉള്‍പ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ഇത് ലക്ഷ്യമിട്ടിരുന്നു. രാത്രി എട്ടുമണിക്കും രാവിലെ ആറുമണിക്കുമിടയില്‍ വേശ്യാവൃത്തി ഇവിടെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍, പരീക്ഷണങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയതോടെ എതിര്‍പ്പുകളും ശക്തമായിവരികയായിരുന്നു.
https://www.facebook.com/Malayalivartha
























