പ്രണയ നൈരാശ്യം തലയ്ക്ക് പിടിച്ച് സ്വയം കത്തിയമർന്ന് ആശുപത്രിയിലേക്ക് ഓടിക്കയറിയ 27കാരൻ മരണത്തിന് കീഴടങ്ങി

കോഴിക്കോട് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് സ്വയം തീ കൊളുത്തി, ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്റെ മകന്‍ ഫവാസ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സ്വയം തീക്കൊളുത്തിയ ശേഷം പെരിന്തല്‍ മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഇയാള്‍ ഓടിക്കയറിയത്.
ഗുരുതരമായി പരിക്കേറ്റ ഫവാസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
യുവാവിന്റെ ഫോണിലെ കാള്‍ ഹിസ്റ്ററി നീക്കം ചെയ്ത നിലയിലാണ്. ഇയാള്‍ തീകൊളുത്തിയ സ്ഥലത്തു നിന്നും റോസാപ്പൂവ്, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി തുടങ്ങിയവ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























