ജീവൻ രക്ഷ മരുന്നുകളെയും വിശ്വസിക്കാനാകാത്ത അവസ്ഥ ; തരുവനന്തപുരം എറണാകുളം എന്നീ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകൾ തിരിച്ചയക്കാൻ ഉത്തരവ്

മീനിലെയും പച്ചക്കറികളിലെയും മായവും ഗുണനിലവാരക്കുറവും മലയാളികൾ പലതവണ കണ്ടതാണ്. ഇപ്പോൾ ജീവൻ രക്ഷ മരുന്നുകളെയും വിശ്വസിക്കാനാകാത്ത അവസ്ഥ. തരുവനന്തപുരം എറണാകുളം എന്നീ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകൾ തിരിച്ചയക്കാൻ ഉത്തരവ്. തിരുവനതപുരം ഡ്രഗ് ടെസ്റ്റിങ് ലാബോറട്ടറിയിലും എറണാകുളം റീജിയണൽ ഡ്രഗ്സ് ലബോറട്ടറിയിളെയും പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തിയത്.
കണ്ടെത്തിയ മരുന്നുകളുടെ വിതരണം സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് വ്യക്തമാക്കി. എന്നാൽ ഇത് മരുന്നുകളുടെ കാര്യമല്ലെന്നും ചില ബാച്ചുകക്കുണ്ടായ നിർമാണ പിഴവുകൾ മാത്രമാണെന്നും മരുന്ന് കമ്പനികൾ വാദിക്കുന്നു. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ബാച്ചുകളുടെ സ്റ്റോക്ക് കൈവശം വെച്ചവർ സപ്ലൈ ചെയ്തവർക്ക് തിരികെ നൽകണം. എന്നാലിത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും പരിശിധിച്ചതിനു ശേഷം മാത്രമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും കമ്പനി പറയുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha
























