കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു, ട്രെയിനുകള്‍ വൈകി ഓടുന്നു

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ഗതാഗത തടസം ഉണ്ടായി. ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയില്‍ തീരദേശ റെയില്‍പാതയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.
മംഗളൂരു തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് കടന്നു വരുന്നതിന് അല്‍പം മുമ്പാണ് മരം വീണത്.
തുടര്‍ന്ന് ട്രെയിന്‍ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. ഗതാഗതം പുന:രാരംഭിച്ചെങ്കിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. അപകടത്തെ തുടര്‍ന്ന് ബംഗളൂരു കൊച്ചുവേളി എക്‌സ്പ്രസ് ഒന്നര മണിക്കൂറം ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഒരു മണിക്കൂറും വൈകിയോടുകയാണ്.
https://www.facebook.com/Malayalivartha
























