കുട്ടനാട് താലൂക്ക് ഉള്‍പ്പെടെ ആലപ്പുഴയിലെ ചിലയിടങ്ങളില്‍ നാളെ അവധി

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല.
https://www.facebook.com/Malayalivartha
























