വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് സ്ഥാനക്കയറ്റം നേടിയ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനില്‍

വകുപ്പുതല പരീക്ഷകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു സ്ഥാനക്കയറ്റം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. മരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് സുഭാഷിനെതിരെയാണു നടപടി.
പിഎസ്‌സി നടത്തിയ സൂക്ഷ്മപരിശോധനയിലാണു സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു തെളിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് മന്ത്രി ജി. സുധാകരന്‍ സുഭാഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത്.
https://www.facebook.com/Malayalivartha
























