ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടികൂടി ഉയര്‍ന്നു; മൊത്തം 2396 അടിയായി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി; അണക്കെട്ടിന്റെ സുരക്ഷയും കൂടുതല്‍ ശക്തമാക്കി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നിരിക്കുകയാണ് മൊത്തം ജലനിരപ്പ് 2396 അടിയായി. ചൊവ്വാഴ്ച 2395 അടിയായപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. അതിനെതുടര്‍ന്ന് തുടര്‍ന്ന് അണക്കെട്ടിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിറഞ്ഞു നില്‍ക്കുന്ന അണക്കെട്ട് കാണുന്നതിന് സന്ദര്‍ശകപ്രവാഹമാണ്. എന്നാല്‍ ആരെയും കടത്തിവിടാതെ തടഞ്ഞിരിക്കുകയാണു പൊലീസ്. സുരക്ഷ ശക്തമാക്കുന്നതിനായി അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. നടപടികള്‍ക്ക് മന്ത്രി എം.എം.മണിയെ ചുമതലപ്പെടുത്തി. തുറക്കേണ്ടിവന്നാല്‍ ഘട്ടംഘട്ടമായിട്ടാകും അണക്കെട്ട് തുറക്കുകയെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ക്രമാതീതമായ കുറവുരേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലെ നീരൊഴുക്ക് 19.138 ദശലക്ഷം ഘനമീറ്ററാണ്. തിങ്കളാഴ്ച 21.753 ഘനമീറ്ററായിരുന്നു നീരൊഴുക്ക്. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 2395.94 അടിയിലെത്തി. ഓഗസ്റ്റ് ഒന്നിന് നാലു മണിക്കുള്ള റീഡിങ്ങിലാണിത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. 2399 അടിയാകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തൂ. 2403 അടിയാണു പരമാവധി ശേഷി.
https://www.facebook.com/Malayalivartha
























