പിണറായി സഖാവ് അമേരിക്കയിലേയ്ക്ക് പോകുന്നതിന് മുമ്പ് ഭരണചക്രം മണിയാശാനെ ഏല്‍പ്പിക്കണം

മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍ രംഗത്ത്. മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്നതിന് മുമ്പ് തന്റെ പദവി മണിയാശാനെ ഏല്‍പ്പിക്കണമെന്ന് പാവങ്ങളുടെ പടത്തലവന്‍ എന്തുകൊണ്ട് എ.കെ.ജി ആശുപത്രിയിലോ പരിയാരം മെഡിക്കല്‍ കോളേജിലോ ചികിത്സയ്ക്ക് പോകുന്നില്ലെന്ന് ഏതെങ്കിലും കുബുദ്ധികള്‍ ചോദിക്കുന്നത് കാര്യമാക്കേണ്ട. ഇ.എം.എസ് കിഴക്കന്‍ ജര്‍മനിയിലും അച്യുതാനന്ദന്‍ ഇംഗ്ലണ്ടിലും പോയ കീഴ്വഴക്കം നമ്മുടെ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. അതു കാര്യമാക്കേണ്ട. ഈയെമ്മസ്സ് കിഴക്കന്‍ ജര്‍മനിയിലും അച്യുതാനന്ദന്‍ ഇംഗ്ലണ്ടിലും പോയ കീഴ്വഴക്കം നമ്മുടെ പാര്‍ട്ടിയിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയ ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന്റെ അനുഭവവും മറക്കാന്‍ വയ്യ.
കെ കരുണാകരന്‍ പണ്ട് കാറപകടത്തില്‍ പരിക്കേറ്റ് അമേരിക്കയില്‍ ചികിത്സയ്ക്കു പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറിയില്ല. പൊതുഭരണ വകുപ്പ് സിവി പത്മരാജനെ ഏല്പിച്ചു. അത്രതന്നെ. അന്ന് പ്രതിപക്ഷ നേതാവ് ഇകെ നായനാര്‍ അത് വലിയ വിഷയമാക്കി. ഇവിടെ ഒരു മുഖ്യമന്ത്രി വേണം; മുസ്തഫ ആയാലും മതി എന്നു പറഞ്ഞു.
പിണറായി വിജയന്‍ അമേരിക്കക്കു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചാര്‍ജ് ആരെയെങ്കിലും ഏല്പിച്ചിട്ടു പോകണം. മണിയാശാനായാലും മതി. ഇവിടെ ഒരു മുഖ്യമന്ത്രി വേണം.
https://www.facebook.com/Malayalivartha
























